കണ്ണൂർ സിറ്റി: കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊന്ന സംഭവത്തിൽ പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് 'സിറ്റി സ്നേഹതീരം' വാട്സ്ആപ് കൂട്ടായ്മ സിറ്റി സെൻററിൽ പ്രതിഷേധ കുടുംബസദസ്സ് സംഘടിപ്പിച്ചു. വായമൂടി മെഴുക് തിരിതെളിച്ച് നടത്തിയ പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വി. യൂനുസ്, അഷ്റഫ് മൈലാഞ്ചി, പ്രഫ. മുസഫർ അഹമ്മദ്, അബ്ദുൽ ശുക്കൂർ, വി. ഹഷ്ഹാഷ്, ജാസിം, പി.വി. ഷഹനാസ്, റിഷാന, ഖദീജ അബു, ഹനീഫ കുരിക്കളകത്ത്, പി.വി. സാഹിദ്, മുഹമ്മദ് ഹാഷിം, എ. ആസാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.