പ്രതിഷേധം ആളിക്കത്തി

കണ്ണൂർ: കശ്മീരിലെ കഠ്വയിൽ മനഃസാക്ഷിയെ മരവിപ്പിക്കുന്നതരത്തിൽ പെൺകുരുന്ന് നേരിട്ട ക്രൂരതക്കെതിരെ ജില്ലയിലും പ്രതിഷേധ ജ്വാലകൾ ആളിക്കത്തി. വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും അക്രമത്തിനെതിരായി രംഗത്തെത്തി. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ല സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. ഷാജർ അധ്യക്ഷത വഹിച്ചു. സരിൻ ശശി, മനു തോമസ്, ഒ.കെ. വിനീഷ്, കെ.വി. ജിജിൽ എന്നിവർ സംസാരിച്ചു. എം. ശ്രീരാമൻ സ്വാഗതം പറഞ്ഞു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രവർത്തകർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. വി.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. സുമ ബാലകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, റഷീദ് കവ്വായി, ടി.ഒ. മോഹനൻ, കണ്ണൂർ ബ്ലോക്ക് പ്രസിഡൻറ് കെ.വി. രവീന്ദ്രൻ, എൻ.പി. ശ്രീധരൻ, എം.പി. വേലായുധൻ, സി.ടി. ഗിരിജ എന്നിവർ നേതൃത്വം നൽകി. എസ്.ഡി.പി.െഎയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കണ്ണൂർ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ജില്ല കമ്മിറ്റി അംഗം എ. ആസാദ്, മണ്ഡലം പ്രസിഡൻറ് ശംസുദ്ദീൻ മൗലവി, കടവത്തൂരിൽ ഹാറൂൺ കടവത്തൂർ, അനസ്, ലതീഫ് എന്നിവർ നേതൃത്വം നൽകി. എ.ഐ.എസ്.എഫി​െൻറയും കേരള മഹിളാസംഘത്തി​െൻറയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധജ്വാല മഹിള സംഘം സംസ്ഥാന ജോയൻറ് സെക്രട്ടറി എന്‍. ഉഷ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എം. അഗേഷ് അധ്യക്ഷത വഹിച്ചു. മഹിള സംഘം ജില്ല സെക്രട്ടറി കെ.എം. സപ്‌ന, ജില്ല പഞ്ചായത്തംഗം കെ. മഹിജ, എ.ഐ.എസ്.എഫ് ജില്ല ആക്ടിങ് പ്രസിഡൻറ് കെ.എസ്. അമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. എം. ഷിബില്‍, കെ. ശ്രീയേഷ്, എ. നവ്യ, ഇസ്മയില്‍, കെ.ടി. ഉഷാവതി, സി. ലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.