ഡോക്​ടർമാരുടെ സമരം: ജില്ല ആശുപത്രിയിൽ ഒ.പി വൈകി

ഇന്ന് ഒ.പി പൂർണമായും സ്തംഭിക്കും കണ്ണൂർ: കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒ.പി സമയം നീട്ടിയതിൽ പ്രതിഷേധിച്ച് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ജില്ല ആശുപത്രി പ്രവർത്തനത്തെ സാരമായി ബധിച്ചില്ല. സമരത്തി​െൻറ ആദ്യ ദിവസമായ വെള്ളിയാഴ്ച ഒ.പി പ്രവർത്തനം ഒന്നരമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. ശസ്ത്രക്രിയകളും മറ്റും മുടങ്ങിയില്ല. മുഴുവൻ ഡോക്ടർമാർ ആശുപത്രിയിൽ എത്തിയെങ്കിലും ജോലിയിൽനിന്നും വിട്ടു നിൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. സമയത്തിന് ഒ.പി തുടങ്ങാത്ത് സമരമറിയാെത ആശുപത്രിയിലെത്തിയ രോഗികളുടെ പ്രതിഷേധത്തിനിടയാക്കി. രോഗികൾ എത്തിയതിനാലും നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ മുടങ്ങാതിരിക്കാനും ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഭൂരിപക്ഷം ഡോക്ടർമാരും ഒപ്പിടാതെയാണ് ജോലിക്ക് കയറിയത്. എട്ട് മണിക്ക് ആരംഭിക്കേണ്ട ഒ.പി 9.30ന് തുടങ്ങി. എല്ലാ ഒ.പികളും ഒരുമണി വരെ നടന്നു. ശനിയാഴ്ച ഒ.പി പൂർണമായും സ്തംഭിക്കും. ശസ്ത്രക്രിയകൾ മുടങ്ങുമെന്നും കിടത്തിച്ചികിത്സ ഉണ്ടാവില്ലെന്നും കെ.ജി.എം.ഒ ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.