16ന് ലോട്ടറി ബന്ദ്​

കണ്ണൂര്‍: ലോട്ടറി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ ഏപ്രിൽ 16ന് സംസ്ഥാനവ്യാപകമായി ലോട്ടറി ബന്ദ് നടത്താന്‍ തീരുമാനിച്ചതായി കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എന്‍.ടി.യു.സി) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ലോട്ടറിരംഗത്തെ നിരവധി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പലതവണ നിവേദനങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടും പരിഗണിക്കാത്ത സാഹചര്യത്തിലാണ് ബന്ദ് നടത്തുന്നത്. ലോട്ടറിതൊഴിലാളികള്‍ ടിക്കറ്റെടുക്കാതെയും വില്‍ക്കാതെയും സമരത്തില്‍ പങ്കെടുക്കണമെന്ന് അവർ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പ്രേംജിത്ത് പൂച്ചാലി, എടക്കാട് പ്രേമരാജൻ, ചന്ദ്രാജി മട്ടന്നൂർ, കുനിമ്മല്‍ രാജൻ, ലിനീഷ് അത്താഴക്കുന്ന് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.