ഷീ ടാക്സി അവതാളത്തിലായത് കെടുകാര്യസ്ഥതമൂലം -മന്ത്രി ശൈലജ കണ്ണൂർ: വനിതകൾക്കായി നടപ്പകക്കിയ ഷീ-ടാക്സി പദ്ധതി അവതാളത്തിലായത് കെടുകാര്യസ്ഥത മൂലമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാന വനിത വികസന കോർപറേഷെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച വിധവകളുടെ തൊഴിൽപരിശീലന പരിപാടിയുടെ സമാപനവും സ്വയംതൊഴിൽ വായ്പ മേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങൾക്ക് വാടക ലഭിക്കാതായതോടെ ഷീ ടാക്സി പദ്ധതിയിലെ ഗുണഭോക്താക്കൾ ആത്മഹത്യ മുനമ്പിൽ വരെ എത്തിയിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ഇവർക്ക് ആശ്വാസകരമായ നടപടികൾ കൈക്കൊണ്ടാണ് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിച്ചതെന്ന് അവർ പറഞ്ഞു. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. വായ്പ വിതരണം പി.കെ. ശ്രീമതി ടീച്ചർ എം.പി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ അഡ്വ. ലിഷ ദീപക്, ടി.വി. മാധവിയമ്മ, അന്നമ്മ പൗലോസ്, കമല സദാനന്ദൻ, ഡോ. എം. സുർജിത്ത് എന്നിവർ സംസാരിച്ചു. കെ.എസ്. സലീഖ സ്വാഗതവും വി.സി. ബിന്ദു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.