ഡിജിറ്റൽ വളൻറിയർ ശിൽപശാല

കണ്ണൂര്‍: സമ്പൂർണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റുന്നതിന് നടപടി തുടങ്ങിയതായി ജില്ല ഐ.ടി സെല്‍ കോഒാഡിനേറ്റര്‍ ഉമര്‍ ഫാറൂഖ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യപടിയായി ഏപ്രിൽ 17ന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ഡിജിറ്റല്‍ വളൻറിയര്‍മാര്‍ക്കുമുള്ള ശിൽപശാല നടത്തും. രാവിലെ പത്തിന് കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് മുഖ്യാതിഥിയാകും. ഡിജിറ്റല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് നടന്നുവരുകയാണ്. ശിൽപശാലയില്‍ ഡിജിറ്റല്‍ ഇൻറഗ്രേഷൻ, വികാസ്പീഡിയ, ആധാർ, അക്ഷയ സേവനങ്ങൾ, വിദ്യാഭ്യാസ മേഖലയിലെ സംവിധാനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത എന്നിവയെക്കുറിച്ച് ക്ലാസുകള്‍ നടക്കും. വൈകീട്ട് പൊതു ചര്‍ച്ചയും ഉണ്ടാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍ക്കാര്‍, അർധസര്‍ക്കാര്‍, സ്വകാര്യ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ വിദഗ്ധരും പങ്കെടുക്കും. ഡിജിറ്റല്‍ വളൻറിയര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താൽപര്യമുള്ളവര്‍ 9656347995 നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റി പ്രോജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ, വികാസ് പീഡിയ സ്റ്റേറ്റ് കോഒാഡിനേറ്റര്‍ സി.വി. ഷിബു എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.