​ െഎ.ആർ.പി.സി ഡി ^അഡിക്​ഷൻ സെൻറർ നാടിന്​ സമർപ്പിച്ചു

െഎ.ആർ.പി.സി ഡി -അഡിക്ഷൻ സ​െൻറർ നാടിന് സമർപ്പിച്ചു കണ്ണൂർ: ലഹരിയിൽ കുടുങ്ങിപ്പോകുന്നവരെ രക്ഷിക്കുന്നതിനായി സാന്ത്വനസംഘടനയായ ഐ.ആർ.പി.സി തുടങ്ങിയ ഡി- -അഡിക‌്ഷൻ ആൻഡ‌് കൗൺസലിങ് സ​െൻറർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിച്ചു. 2016ൽ ആരംഭിച്ച ലഹരിമുക്ത ബോധവത്കരണ പരിപാടിയായ 'ജനങ്ങൾക്കൊപ്പം നാടിനൊപ്പം' കാമ്പയിനി​െൻറ തുടർച്ചയായാണ‌് ചൊവ്വ കനകവല്ലി റോഡിൽ സ​െൻറർ ആരംഭിച്ചത‌്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഐ.ആർ.പി.സി നടത്തുന്ന പ്രവർത്തനം മാതൃകാപരമാണെന്നും നാടിനെ ലഹരിമുക്തമാക്കാൻ ശക്തമായ ബോധവത്കരണവും ചികിത്സയും വേണമെന്നാണ‌് സർക്കാർ നിലപാടെന്ന‌ും മുഖ്യമന്ത്രി പറഞ്ഞു. ഐ.ആർ.പി.സി ഉപദേശകസമിതി ചെയർമാൻ പി. ജയരാജൻ അധ്യക്ഷതവഹിച്ചു. ജില്ലതല ലഹരിമുക്ത കാമ്പയിൻ എക‌്സൈസ‌് കമീഷണർ ഋഷിരാജ‌് സിങ്‌ ഉദ‌്ഘാടനംചെയ‌്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ‌്, മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത‌് പ്രസിഡൻറ് കെ.വി. സുമേഷ‌്, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ‌്, ഫാ. തോമസ‌് കരിങ്ക, ഫാ. ജേക്കബ‌് ഡാനിയേൽ, എം. പ്രകാശൻ മാസ്റ്റർ, സി.പി. സന്തോഷ‌്കുമാർ, യു. ബാബു ഗോപിനാഥ‌്, വി. രാജേഷ‌് പ്രേം, ഡോ. ജയപ്രകാശ‌്, ഡോ. കെ.പി. ബാലകൃഷ‌്ണ പൊതുവാൾ, കെ.വി. ലതീഷ‌്, ഡോ. കെ. മായ, ഡോ. ജയപ്രകാശ‌്, ഡോ. ക്ലീറ്റസ‌് കനകാംപള്ളി, ഡോ. ഗൗരവ‌് പി. ശങ്കർ, ഡോ. പി. സലിം, കെ.വി. മുഹമ്മദ‌് അഷ്റഫ‌്, പി.എം. സാജിദ‌്, കെ.വി. ഗോവിന്ദൻ, സി.കെ. ബാബുരാജൻ എന്നിവർ സംസാരിച്ചു. കെ.കെ. നാരായണൻ സ്വാഗതവും കെ.വി. ബാലൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.