കണ്ണൂർ: ഗുസ്തിയിൽ കണ്ണൂരിെൻറ അഭിമാനമുയർത്തിയ ടി.എം. രഞ്ജിത്തിന് മാധ്യമം, അഭിനേതാക്കളുടെ സംഘടന അമ്മ, യു.എ.ഇ എക്സ്ചേഞ്ച്-എൻ.എം.സി ഗ്രൂപ് എന്നിവയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന അക്ഷരവീടിെൻറ ശിലാഫലക കൈമാറ്റം ശനിയാഴ്ച നടക്കും. അക്ഷരവീട് പദ്ധതിയിലെ എട്ടാമത് വീടാണ് രഞ്ജിത്തിനായി നിർമിക്കുന്നത്. രാവിലെ 11 മണിക്ക് താഴെചൊവ്വ പാതിരിപ്പറമ്പ് താഴെ മുണ്ടയാട്ട് രഞ്ജിത്തിെൻറ വീടിനു സമീപമാണ് ചടങ്ങ്. തുറമുഖ-പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. ഗുസ്തിയിൽ നേട്ടങ്ങളുണ്ടാക്കിയെങ്കിലും ഗൾഫിൽ ജോലിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് ശരീരം തളർന്നുപോയ രഞ്ജിത്ത് ഏറെക്കാലമായി കിടപ്പിലായിരുന്നു. ഇദ്ദേഹത്തിെൻറ നേട്ടങ്ങൾക്കുള്ള ആദരവായാണ് അക്ഷരവീട് നിർമിക്കുന്നത്. ശിലാഫലക കൈമാറ്റച്ചടങ്ങിൽ സംഘാടകസമിതി ചെയർപേഴ്സൻ കൂടിയായ മേയർ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, അമ്മ പ്രതിനിധിയും സിനിമാതാരവുമായ സന്തോഷ് കീഴാറ്റൂർ, മാധ്യമം ജനറൽ മാനേജർ (അഡ്മിൻ) കളത്തിൽ ഫാറൂഖ്, യു.എ.ഇ എക്സ്ചേഞ്ചിെൻറ നോർത്ത് കേരള റീജനൽ ഹെഡ് എം. സുനീഷ്, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ് പ്രതിനിധി അജിത് കെ. ജോസഫ്, സംഘാടകസമിതി ജനറൽ കൺവീനർ കൂടിയായ മാധ്യമം റീജനൽ മാനേജർ കെ. ഉമർഫാറൂഖ്, കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ വെള്ളോറ രാജൻ, അഡ്വ. ടി.ഒ. മോഹനൻ, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ എൻ. ബാലകൃഷ്ണൻ മാസ്റ്റർ, തൈക്കണ്ടി മുരളീധരൻ, എസ്. ഷഹീദ എന്നിവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.