വിഷു സദ്യയൊരുക്കാൻ ജയിൽ പച്ചക്കറിയും

കണ്ണൂർ: കുറഞ്ഞ വിലയിൽ പൊതുജനങ്ങൾക്ക് പച്ചക്കറി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജയിൽവകുപ്പി​െൻറ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിന് മുൻവശത്തെ ജയിൽ ഉൽപന്ന വിപണനകേന്ദ്രത്തിനോടനുബന്ധിച്ച് പച്ചക്കറി വിപണിയും ആരംഭിച്ചു. ജയിലിനകത്തെ അന്തേവാസികളും ജീവനക്കാരും നടത്തുന്ന കൃഷിയിടത്തിൽ നിന്നുള്ള ഉൽപന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്. പച്ചക്കറിച്ചന്ത ശനിയാഴ്ച സമാപിക്കും. ജയിൽ ഉത്തരമേഖല ഡി.െഎ.ജി കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സിക്ക ഡയറക്ടർ പി. പ്രദീപ്, ജയിൽ സൂപ്രണ്ട് നിർമലാനന്ദൻ നായർ, വെൽെഫയർ ഒാഫിസർ മാൻസി സി. പരീത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.