മമ്പറം പാലം നിർമാണപ്രവൃത്തിയുടെ തറക്കല്ലിട്ടു വികസനത്തെ എതിർക്കുന്നത് പ്രത്യേക ലക്ഷ്യങ്ങളുള്ള വിഭാഗം -മുഖ്യമന്ത്രി കൂത്തുപറമ്പ്: ജനങ്ങൾ വികസനത്തിന് കൈകോർക്കുമ്പോൾ പ്രത്യേകലക്ഷ്യങ്ങളുള്ള ഒരുവിഭാഗമാണ് വികസനപദ്ധതികളെ എതിർക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്പറം പാലം നിർമാണപ്രവൃത്തിയുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ചേർെന്നടുത്ത തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് ദേശീയപാത 45 മീറ്ററിൽ വികസിപ്പിക്കുന്നത്. പലരുടെയും ഭൂമി നഷ്ടമാകുന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാൽ, രാജ്യത്ത് ഒരിടത്തുമില്ലാത്ത നഷ്ടപരിഹാരം നൽകിയാണ് സർക്കാർ ഭൂമി ഏറ്റെടുക്കുന്നത്. എതിർപ്പിെൻറ പേരിൽ മാത്രം വികസനപദ്ധതികൾ ഉപേക്ഷിക്കാനാവില്ല. വർഷങ്ങളായി മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ്ലൈൻ പ്രവൃത്തി ഇേപ്പാൾ പുരോഗമിക്കുകയാണ്. കേരളത്തിലാണ് നല്ലനിലയിൽ പ്രവൃത്തി നടക്കുന്നതെന്ന് കേന്ദ്രംപോലും സമ്മതിച്ചിട്ടുണ്ട്. നാടിെൻറ വികസനം യാഥാർഥ്യമായില്ലെങ്കിൽ വരും തലമുറ കുറ്റപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ. ശ്രീമതി എം.പി അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എമാരായ എം.വി. ജയരാജൻ, കെ.കെ. നാരായണൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.കെ. രാജീവൻ, എം.സി. മോഹനൻ, വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് സി.പി. അനിത, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബാലഗോപാലൻ, പി. ഗൗരി, എൻ. വിജിന, എം.എൻ. ജീവരാജ്, പി.കെ. മിനി തുടങ്ങിയവർ സംസാരിച്ചു. നബാർഡിെൻറ സഹായത്തോടെ 11 കോടി രൂപ െചലവിലാണ് പുതിയ പാലം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.