കണ്ണൂർ: തീവ്രപ്രകാശം ചൊരിയുന്ന ലൈറ്റുകൾ അലങ്കാരത്തിനായി പിടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി. 150 വാഹനങ്ങൾക്കെതിരെ ആർ.ടി.ഒ അധികൃതർ കേസെടുത്തു. 83,000 രൂപ പിഴയീടാക്കി. ഉത്തരമേഖല ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദേശപ്രകാരം കണ്ണൂർ ആർ.ടി.ഒ എം. മനോഹരെൻറ നേതൃത്വത്തിൽ കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി ഓഫിസ് പരിധിയിൽ നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് നടപടി. മറ്റു ൈഡ്രവർമാരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ കളർ എൽ.ഇ.ഡി ലൈറ്റുകളും അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകളും പിടിപ്പിക്കുന്നതിനെതിരെ ഫിറ്റ്നസ് റദ്ദാക്കുന്നതടക്കമുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ അറിയിച്ചു. ഓട്ടോറിക്ഷകളിൽ സ്റ്റീരിയോ, വിഡിയോ തുടങ്ങിയവ പിടിപ്പിക്കാൻ പാടില്ല. യാത്രക്കാർക്കും കാൽനടക്കാർക്കും അപായമുണ്ടാക്കുന്ന രീതിയിൽ ഇരുമ്പുകമ്പികൾ, വാഹനത്തിനു മുകളിൽ കാരിയർ, ലൈറ്റുകൾ, അമിതശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ എന്നിവയും പാടില്ല. ഇവ അഴിച്ചുമാറ്റാത്ത ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് റദ്ദാക്കും. ഓട്ടോറിക്ഷകളുടെ ഫെയർ മീറ്ററുകൾ ശരിയായി പ്രവർത്തിക്കുന്നതും ലീഗൽ മെേട്രാളജി വകുപ്പിൽ സാധുതയുള്ള സർട്ടിഫിക്കറ്റ് ഉള്ളവയും ആകണം. പരിശോധനക്ക് ജോയൻറ് ആർ.ടി.ഒ അബ്ദുൾ ഷുക്കൂർ നേതൃത്വം നൽകി. എൻഫോഴ്സ്മെൻറ് എം.വി.ഐ സനീശൻ എസ്, എം.വി.ഐ ബേബി ജോൺ അനൂപ് ആർ, എ.എം.വി.ഐമാരായ കെ.ജെ. ജെയിംസ്, എസ്. പ്രസാദ്, അജ്മൽ ഖാൻ, സി.ബി. ആദർശ്, എസ്.ഡി. ശ്രീനി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.