തോട്ടുമ്മൽ മുതൽ കതിരൂർ വരെ ഗതാഗതം നിരോധിച്ചു

കണ്ണൂർ: കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തോട്ടുമ്മൽ മുതൽ കതിരൂർ വരെയുള്ള റോഡ് പുതിയ കൾവർട്ടുകളുടെ നിർമാണത്തിനായി ഏപ്രിൽ 16 മുതൽ ഒരു മാസത്തേക്ക് പൂർണമായും അടച്ചിടും. ഇതുവഴി പോകേണ്ട വലിയ വാഹനങ്ങൾ പന്തക്കപ്പാറ-കാപ്പുമ്മൽ- കതിരൂർ റോഡ് വഴിയും ചെറുവാഹനങ്ങൾ തോട്ടുമ്മൽ- ശ്രീനാരായണ മഠം റോഡ്, കൊളവട്ടം കോളനി റോഡ്, സോഡാമുക്ക് -നാലാംമൈൽ റോഡ് വഴി തിരിഞ്ഞുപോകണം. വാരം ബസാർ--കടവ് റോഡിൽ ഗതാഗത നിയന്ത്രണം കണ്ണൂർ: വാരം ബസാർ-വാരം-കടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി മെക്കാഡം ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 17 മുതൽ 20 വരെ ഈ റോഡിലൂടെ വാഹന ഗതാഗതം നിരോധിച്ചു. കണ്ണാടിപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വലിയന്നൂർ- മുണ്ടേരിമൊട്ട വഴി പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.