കണ്ണൂര്‍: ഗ്രാമസ്വരാജ് അഭിയാെൻറ നേതൃത്വത്തില്‍ ഉജ്ജ്വല്‍ദിവസ് ആചരിക്കുന്നതിെൻറ ഭാഗമായി എല്‍.പി.ജി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും ജില്ലയില്‍ എല്‍.പി.ജി പഞ്ചായത്തുകള്‍ നടത്തുമെന്ന് ജില്ല നോഡല്‍ ഓഫിസര്‍ ബി. ചിത്ര വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ 20ന് ജില്ലയിലെ 43 കേന്ദ്രങ്ങളിലാണ് പഞ്ചായത്ത്. സമീപപ്രദേശങ്ങളില്‍നിന്നുള്ള 500 സ്ത്രീകളെ ഒന്നിച്ചുകൂട്ടുക എന്നതാണ് ഓരോ എല്‍.പി.ജി പഞ്ചായത്തിെൻറയും ലക്ഷ്യം. എങ്ങനെ സുരക്ഷിതമായി എല്‍.പി.ജി ഉപയോഗിക്കാം എന്നത് ചര്‍ച്ചചെയ്യും. സുരക്ഷാരേഖകൾ, ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ എന്നിവ പഞ്ചായത്തില്‍ വിതരണംചെയ്യുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.