കണ്ണൂർ: ഉദ്ഘാടനം കഴിഞ്ഞ കണ്ണൂർ സെൻട്രൽ മാർക്കറ്റ് കെട്ടിടത്തിലെ 89 മുറികളിൽ ലേലത്തിൽപോയത് ഒമ്പത് മുറികൾ മാത്രം. പഴയകാല വ്യാപാരികൾക്കായി നൽകാൻ 50 മുറികൾ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ലൈസൻസ് ഫീസിെൻറ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ ഇൗ മുറികൾ കൈമാറാൻ കഴിഞ്ഞിട്ടില്ല. ഇതോടെ മാർക്കറ്റ് കെട്ടിടത്തിൽ വ്യാപാരം സജീവമാകാൻ ദിവസങ്ങളെടുക്കുമെന്നാണ് വ്യാപാരികൾതന്നെ പറയുന്നത്. 2012ൽ പഴയ മാർക്കറ്റ് കെട്ടിടം പൊളിക്കുന്നതിനായി വ്യാപാരികളെ ഒഴിപ്പിച്ചിരുന്നു. പുതിയ മാർക്കറ്റ് കെട്ടിടം പൂർണസജ്ജമായ ഉടൻ ഇവർക്ക് മുൻഗണന നൽകുമെന്ന് അന്നത്തെ ഭരണസമിതി അറിയിച്ചിരുന്നു. എന്നാൽ, പുതിയ കെട്ടിടം പ്രവർത്തനസജ്ജമായതോടെ െലെസൻസ് ഫീസിനത്തിൽ 20 ലക്ഷത്തോളം രൂപ അടക്കേണ്ടിവരുമെന്നാണ് കോർപറേഷൻ ആദ്യകാല വ്യാപാരികളെയും അറിയിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നുവന്നതോടെ 12 ലക്ഷമാക്കി കുറച്ചെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. പുതുതായി ലേലത്തിൽപോയ ഒമ്പത് മുറികളും പഴയകാല വ്യാപാരികൾക്കായി മാറ്റിെവച്ച അമ്പത് മുറികളും ഒഴികെ ശേഷിക്കുന്ന 30 കടമുറികൾ വീണ്ടും ടെൻഡർ ക്ഷണിച്ച് ലേലം നടത്തി മാത്രമെ വ്യാപാരികൾക്ക് കൈമാറാൻ സാധിക്കുകയുള്ളൂ. പഴയകാല വ്യാപാരികൾക്ക് ലൈസൻസ് ഫീസ് കുറച്ചുനൽകി കടമുറികൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ സെൻട്രൽ മാർക്കറ്റ് ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മാർക്കറ്റ് കെട്ടിടത്തിന് മുന്നിലെ റോഡ് ഇൻറർലോക്ക്ചെയ്തതും ഒാവുചാൽ കോൺക്രീറ്റ്ചെയ്ത് ശുചീകരിച്ചതും സെൻട്രൽ മാർക്കറ്റിലേക്കുള്ള പ്രവേശനത്തിൽ നേരെത്ത അനുഭവപ്പെട്ട ബുദ്ധിമുട്ട് ഇല്ലാതാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.