റെയിൽവേയുടെ സ്ഥലത്തെ മുത്തപ്പൻ ക്ഷേത്രം പൊളിച്ചുമാറ്റി

കണ്ണപുരം: കണ്ണപുരം റെയിൽവേ സ്റ്റേഷ​െൻറ അധീനതയിലുള്ള സ്ഥലത്ത് പണിത മുത്തപ്പൻ ക്ഷേത്ര ആസ്ഥാനം പൊളിച്ചുനീക്കി. വ്യാഴാഴ്ച രാത്രിയാണ് ആർ.പി.എഫ് പൊളിച്ചുനീക്കിയത്. ക്ഷേത്ര ആസ്ഥാനം പൊളിച്ചുനീക്കാൻ കമ്മിറ്റിക്കാരോട് മുന്നേ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം പൊളിച്ചുനീക്കാനായി ആർ.പി.എഫ് എത്തിയെങ്കിലും ആ സമയം മുത്തപ്പൻ തെയ്യം കെട്ടിയാടുന്ന സമയമായതിനാൽ അവർ തിരിച്ചുപോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.