കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽനിന്നും കണ്ണൂർ മണ്ഡലത്തിലെ ഗവ. സ്കൂളുകളിൽ സോളാർ പവർ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് 38 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. 'കണ്ണൂർ കാലത്തിനൊപ്പം' വികസന സെമിനാറിലെ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥല ലഭ്യതയുള്ള 10 സർക്കാർ വിദ്യാലയങ്ങളിൽ സ്ഥാപിക്കുന്ന ഓൺഗ്രിഡ് സൗര വൈദ്യുതി നിലയത്തിൽനിന്നും പ്രതിദിനം 160 യൂനിറ്റ് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. വിദ്യാലയങ്ങളിലെ ഇപ്പോഴത്തെ ഉപയോഗം 88.36 യൂനിറ്റാണ്. ബാക്കി വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡിന് നൽകുവാൻ സാധിക്കും. അവധി ദിനങ്ങളിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും ഇലക്ട്രിസിറ്റി ബോർഡിന് നൽകാം. അനർട്ട് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയങ്ങളിലെ കുട്ടികളിലൂടെ ചുറ്റുമുള്ള വീടുകളിൽ ഉൗർജ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.