വധശ്രമം: യുവാവ്​ അറസ്​റ്റിൽ

കണ്ണൂർ: ഭാര്യാപിതാവിനെ വധിക്കാൻശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചാലാട് അമ്പലത്തിനടുത്ത പുത്തൻപുരയിൽ ഫൈസലിെനയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്. മകളും ഭർത്താവും തമ്മിലുള്ള പ്രശ്നം ചർച്ചചെയ്യാൻ ഫൈസലി​െൻറ വീട്ടിലെത്തിയ ചാവശ്ശേരി വളോരയിെല എം. അബൂട്ടിയെ ഫൈസൽ കസേരയെടുത്ത് എറിയുകയും കൊടുവാൾകൊണ്ട് വെട്ടുകയുമായിരുന്നുവത്രെ. അക്രമത്തിൽ പരിക്കേറ്റ അബൂട്ടി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.