ഒറ്റപ്പെട്ട പ്രയാസങ്ങൾ കണ്ട്​ പൊതുവായ നന്മ ഇല്ലാതാക്കാനാവില്ല ^മുഖ്യമന്ത്രി

ഒറ്റപ്പെട്ട പ്രയാസങ്ങൾ കണ്ട് പൊതുവായ നന്മ ഇല്ലാതാക്കാനാവില്ല -മുഖ്യമന്ത്രി കണ്ണൂർ: വികസനപ്രവർത്തനങ്ങൾ നടത്തുേമ്പാൾ ഉണ്ടാകുന്ന ഒറ്റപ്പെട്ട പ്രയാസങ്ങൾ കണ്ട് പൊതുവായ നന്മ ഇല്ലാതാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സെൻട്രൽ മാർക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവി തലമുറക്ക് ഭൂമി കൈമാറുേമ്പാൾ കാലാനുസൃതമായി ചെയ്യേണ്ട കാര്യങ്ങൾ ഭാവികൂടി കണക്കിലെടുത്ത് ചെയ്യേണ്ടതുണ്ട്. ആരെയും പ്രയാസപ്പെടുത്താൻ സമൂഹം പൊതുവായി ആഗ്രഹിക്കില്ല. എന്നാൽ, വികസനപ്രവർത്തനങ്ങൾക്കായി നാട്ടുകാരും അവരുടേതായ പങ്ക് വഹിക്കേണ്ടതുണ്ട്. മുമ്പ് കേരളത്തിൽ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതി നമ്മുടെ നാട് സ്വീകരിച്ചതിനോടൊപ്പം ലോകംതന്നെ ശ്രദ്ധിക്കുന്ന തരത്തിലേക്ക് മാറിയത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എം.പിമാരായ പി.കെ. ശ്രീമതി ടീച്ചർ, കെ.കെ. രാഗേഷ്, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ടി.ഒ. മോഹനൻ, സി. സമീർ, പി. ജയരാജൻ, പി. സന്തോഷ്കുമാർ, എന്നിവർ സംസാരിച്ചു. രാഷ്ട്രീയ വിവേചനമാരോപിച്ച് ഉദ്ഘാടനം ബഹിഷ്കരിക്കുമെന്നറിയിച്ച കോൺഗ്രസ്, ലീഗ് കൗൺസിലർമാരുൾെപ്പടെയുള്ളവർ പരിപാടിയിൽ പെങ്കടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ഇന്ദിരയാണ് കഴിഞ്ഞദിവസം നടന്ന കൗൺസിൽ യോഗത്തിൽ നോട്ടീസിൽ പേരില്ലാത്തതിനാൽ പരിപാടി ബഹിഷ്കരിക്കുമെന്നറിയിച്ചത്. ഇതിനെ പിന്തുണച്ച് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഒ. മോഹനൻ ഉൾെപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നെങ്കിലും ഉദ്ഘാടന ചടങ്ങിൽ ഇദ്ദേഹവും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.