കുട്ടികളെ കൊല്ലുന്ന നരാധമന്മാർക്ക് ബി.ജെ.പി തണലേകുന്നു- ^പാച്ചേനി

കുട്ടികളെ കൊല്ലുന്ന നരാധമന്മാർക്ക് ബി.ജെ.പി തണലേകുന്നു- -പാച്ചേനി തളിപ്പറമ്പ്: മോദിഭരണത്തിൻകീഴിൽ രാജ്യത്ത് പിഞ്ചുകുഞ്ഞുങ്ങളെപ്പോലും ക്രൂരമായി വേട്ടയാടുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി. കഠ്വ- ഉന്നാവ സംഭവങ്ങളെത്തുടർന്ന് തളിപ്പറമ്പിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പൊതുയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ പൈശാചികമായ രീതിയിൽ കൊന്നൊടുക്കുന്ന നരാധമന്മാർക്ക് ബി.ജെ.പി തണലേകുകയാണ്. പ്രതികളെ എങ്ങനെയൊക്കെ സംരക്ഷിച്ചാലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബഹുജനപ്രക്ഷോഭത്തിലൂടെ അതിനെ ചെറുക്കുമെന്നും പാച്ചേനി പറഞ്ഞു. പ്രതിഷേധയോഗത്തിൽ പി.എം. പ്രേംകുമാർ അധ്യക്ഷതവഹിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ്, യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് ജോഷി കണ്ടത്തിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി. ജനാർദനൻ, ഇ.ടി. രാജീവൻ, മനോജ് കൂവേരി, രാജീവൻ കപ്പച്ചേരി, കുഞ്ഞമ്മ തോമസ്, രാഹുൽ ദാമോദരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.