ബൈത്തുസ്സകാത്ത് താക്കോൽ കൈമാറി

ഇരിക്കൂർ: ബൈത്തുസ്സകാത്ത് ഇരിക്കൂർഘടകം പീപ്പിൾ ഫൗണ്ടേഷ​െൻറയും ഇരിക്കൂർ ഗ്രാമപഞ്ചായത്തി​െൻറയും സഹകരണത്തോടെ നിർമിച്ച വീടി​െൻറ താക്കോൽദാനം നടത്തി. ജമാഅത്തെ ഇസ്ലാമി കണ്ണൂർ ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ ഇരിക്കൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സഫീറ ടീച്ചർക്ക് താക്കോൽ കൈമാറി. ഇരിക്കൂർ മഹല്ല് സെക്രട്ടറി കെ.പി. അസീസ് മാസ്റ്റർ ഡോ. മിസ്ഹബിനെ ആദരിച്ചു. കെ. മുസ്തഫ പുതിയ പദ്ധതികളുടെ പ്രഖ്യാപനം നടത്തി. എൻ.വി. താഹിറിൽനിന്ന് ഭൂമിയുടെ രേഖ എൻ.എം. ബഷീറും വീടി​െൻറ പ്ലാൻ കീത്തടത്ത് സമീറിൽനിന്ന് കെ. ഫാറൂഖും ഏറ്റുവാങ്ങി. ആദ്യഫണ്ട്‌ കെ. അൻസാറിൽനിന്ന് എം.പി. നസീർ ഏറ്റുവാങ്ങി. ആയിപ്പുഴയിൽ നിർധനകുടുംബത്തിന് നൽകുന്ന വീടി​െൻറ ധനസഹായം സി. സിദ്ദിഖ് ഹാജി ആയിപ്പുഴ കൂട്ടായ്മ പ്രതിനിധി അനീസ് കെ. എക്ക് കൈമാറി ബ്ലോക്ക് പഞ്ചായത്ത് മെംബർ സി.- രാജീവൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.വി.എൻ. യാസിറ, കെ. ജബ്ബാർ ഹാജി, കെ.വി. അബ്ദുൽ ഖാദർ, പി.സി. ഹംസ, എൻ. റഷീദ്, എ.സി. സിദ്ദിഖ്, കെ. ഗഫൂർ ഹാജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ബൈത്തുസ്സകാത്ത് വൈസ് ചെയർമാൻ സി.കെ. മുനവ്വിർ അധ്യക്ഷതവഹിച്ചു, സെക്രട്ടറി എം.പി. നസീർ സ്വാഗതവും കെ.പി. ഹാരിസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.