മടിക്കൈ ഗ്രാമപഞ്ചായത്തി​െൻറ സേവനങ്ങള്‍ ഇനി വിരല്‍തുമ്പില്‍

കാഞ്ഞങ്ങാട്: മടിക്കൈ ഗ്രാമപഞ്ചായത്തി​െൻറ 2018--19 വാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ച 3.30ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിക്കും. മടിക്കൈ ഗ്രാമപഞ്ചായത്തി​െൻറ വിവിധ സേവനങ്ങള്‍ സംബന്ധിച്ച 'മടിക്കൈ ഗ്രാമപഞ്ചായത്ത്' മൊബൈല്‍ ആപ് പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പഞ്ചായത്തി​െൻറ വിവിധ സേവനങ്ങളും വിവാഹ രജിസ്‌ട്രേഷന്‍, കെട്ടിടനിർമാണ പെര്‍മിറ്റ് മുതലായ സേവനങ്ങളുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. മൊബൈല്‍ ആപ്പിലൂടെ വാര്‍ഷിക പദ്ധതി നിർവഹണത്തിനാവശ്യമായ നിർദേശങ്ങള്‍, പരാതികള്‍ എന്നിവ നൽകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.