പയ്യന്നൂർ: 90 ശതമാനത്തിലധികവും പെൺകുട്ടികൾ പഠിക്കുന്ന പരിയാരം ഗവ. ആയുർവേദ കോളജ് പെൺ സൗഹൃദ കാമ്പസായി മാറുന്നു. ആദ്യപടിയായി സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ പെൺകുട്ടികൾക്കായുള്ള വിശ്രമമുറിയുടെ ഉദ്ഘാടനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. ഓട്ടോമാറ്റിക് പാഡ് വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ, ഫസ്റ്റ് എയ്ഡ് മെഡിസിൻ, വീൽ ചെയർ മുതലായ സൗകര്യം ഇവിടെ ലഭ്യമാണ്. ആഡംബര വസ്തുക്കളുടെ ഗണത്തിൽപ്പെടുത്തി പാഡിന് അധികനികുതി ചുമത്തിയതിനെതിരെ 'ബ്ലീഡ് വിത്തൗട്ട് ഫിയർ' കാമ്പയിനിലൂടെ ശക്തമായി പ്രതികരിച്ച കാമ്പസുകളിലൊന്നായിരുന്നു പരിയാരം ആയുർവേദ കോളജ്. നിലവിലെ സാഹചര്യത്തിൽ സർക്കാറിെൻറ ഈ പദ്ധതി ഏറെ ആശ്വാസജനകമാണെന്നാണ് വിദ്യാർഥിനികളുടെ പ്രതികരണം. വിദ്യാർഥികളുടെ നേതൃത്വത്തിൽ നടക്കുന്ന കോളജ് ചാരിറ്റി ക്ലബിെൻറ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാനും വാർഷിക ഫീസ്, ഹോസ്റ്റൽ മെസ് ഫീസ് തുടങ്ങിയ സാമ്പത്തിക ബാധ്യതകളിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ചാരിറ്റി ക്ലബിന് രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.