തലശ്ശേരി: ജീർണിച്ചു വീഴാറായ ഒാലപ്പുരയിൽ ഞെരുങ്ങി ജീവിക്കുന്ന പിണറായി െചക്കിക്കുനി പാലത്തിനു സമീപത്തെ വളയില്‍ സുനീവെൻറ കുടുംബത്തിന് വിദ്യാർഥികളുടെ കാരുണ്യത്താൽ അടച്ചുറപ്പുള്ള പുതിയ വീടൊരുങ്ങി. ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.എസ്.എസ് യൂനിറ്റാണ് സുനീവെൻറ കുടുംബത്തിന് 'സ്നേഹവീട്' നിര്‍മിച്ചു നല്‍കുന്നത്. വീടിെൻറ താക്കോല്‍ കൈമാറ്റം ഏപ്രിൽ 14ന് രാവിലെ 10ന് ചെക്കിക്കുനിപ്പാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പന്തൽകെട്ട് തൊഴിലാളിയായ സുനീവെൻറ കുടുംബം അടച്ചുറപ്പില്ലാത്ത വീടില്ലാത്തതിനാൽ വർഷങ്ങളായി കഷ്ടപ്പെടുകയായിരുന്നു. സര്‍ക്കാറിെൻറ ഇ.എം.എസ് ഭവന നിർമാണ പദ്ധതിയിലും ഒന്നേ കാല്‍ സെൻറ് മാത്രമുള്ള ഇൗ കുടുംബം ഉൾപ്പെട്ടില്ല. കഴിഞ്ഞ വർഷം മേയിൽ ജോലിക്കിടെയുണ്ടായ വീഴ്ചയിൽ ഒരു ഭാഗം തളർന്ന് സുനീവൻ കിടപ്പിലായതോടെ കുടുംബത്തിെൻറ ദുരിതം ഇരട്ടിയായി. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയക്കും സുനീവൻ വിധേയനായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സ നടത്തിവന്നത്. ഭാര്യയും നാലാം ക്ലാസിൽ പഠിക്കുന്ന ഏക മകളുമടങ്ങുന്ന നിർധന കുടുംബം ജീവിക്കാൻ ഏറെ പാടുപെടുകയാണ്. കുടുംബത്തിെൻറ ദയനീയാവസ്ഥ കണ്ടാണ് ചെണ്ടയാട് മഹാത്മാഗാന്ധി ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് നാഷനല്‍ സർവിസ് സ്‌കീം യൂനിറ്റ് വീട് നിർമിച്ചു നല്‍കാന്‍ മുന്നോട്ടുവന്നതെന്ന് പ്രോഗ്രാം ഓഫിസര്‍ കെ. ഷീന വാർത്തസമ്മേളനത്തിൽ പറഞ്ഞു. പിണറായി ചെക്കിക്കുനി പാലത്തിന് സമീപം ഗോവിന്ദൻ കമ്പൗണ്ടർ സൗജന്യമായി നൽകിയ മൂന്ന് സെൻറടക്കം നാലേകാൽ സെൻറിലാണ് ഏഴ് ലക്ഷം രൂപ ചെലവിട്ട് വീട് നിര്‍മിച്ചത്. നാട്ടുകാരുടെയും എൻ.എസ്.എസ് വളൻറിയര്‍മാരുടെയും സഹകരണത്തോടെയാണ് പണം സ്വരൂപിച്ചത്. ചടങ്ങില്‍ എം.ജി സര്‍വകലാശാല രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി മുഖ്യാതിഥിയാവും. വാര്‍ത്തസമ്മേളനത്തില്‍ അഡ്വ. വി. പ്രദീപന്‍, സി. സദാനന്ദന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.