പച്ചക്കറി വിളവെടുപ്പ്

കല്യാശ്ശേരി: കല്യാശ്ശേരി ബിക്കിരിയൻ പറമ്പിന് സമീപത്തെ ഗിരീശ​െൻറ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു. കൃഷി വകുപ്പുമായി സഹകരിച്ച് ഹൈബ്രിഡ് പച്ചക്കറി വിത്ത് മാത്രമാണ് ഉപയോഗിച്ചത്. ഇതി​െൻറ ഭാഗമായി വൻ വിളവാണ് തോട്ടത്തിലുണ്ടായത്. പാവക്ക, താലോരി, പടവലം,വെണ്ട, പയർ തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്തത്. 300 കിലോ ഗ്രാം പച്ചക്കറികളാണ് ആവശ്യക്കാർക്ക് നൽകിയത്. പൊതുമാർക്കറ്റിലെ വിലയേക്കാൾ വൻ വിലക്കുറവിലാണ് വിൽപന. വിളവെടുപ്പ് കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.പി. വനജ അധ്യക്ഷത വഹിച്ചു. കൂനത്തറ മോഹനൻ, പി. നാരായണൻ, കൃഷി ഓഫിസർ പി. ലത, കൃഷി അസി. പി. ഭാർഗവൻ, വി.സി. പ്രേമരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.