മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ജനാധിപത്യം ചുരുങ്ങിയില്ലാതായിക്കൊണ്ടിരിക്കുന്നു ^എസ്​.ക്യു.ആർ. ഇല്യാസ്​

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ജനാധിപത്യം ചുരുങ്ങിയില്ലാതായിക്കൊണ്ടിരിക്കുന്നു -എസ്.ക്യു.ആർ. ഇല്യാസ് കണ്ണൂർ: മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ജനാധിപത്യം ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡൻറ് എസ്.ക്യു.ആർ. ഇല്യാസ്. 'എല്ലാവരുടേതുമാണ് ഇന്ത്യ' ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും വികസനത്തി​െൻറ ഫലങ്ങൾ കിട്ടുന്ന, എല്ലാവർക്കും സ്വാതന്ത്ര്യവും നീതിയുമുള്ള ജനാധിപത്യമാണ് ഭരണഘടന ഉറപ്പുനൽകുന്നത്. എല്ലാ അഞ്ചുവർഷം കൂടുേമ്പാഴും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് മാത്രമല്ല ജനാധിപത്യം. എതിർക്കാനും വിമർശിക്കാനുമുള്ള അവകാശം ജനാധിപത്യത്തി​െൻറ ഭാഗമാണ്. എന്നാൽ, സർക്കാറിനെ വിമർശിച്ചാൽ ദേശവിരുദ്ധനാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. രാജ്യത്ത് പ്രതിപക്ഷത്തിനെതിരെ നിരാഹാരമിരിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാവുകയാണ് നരേന്ദ്രമോദി. പാർലമ​െൻറ് പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് മോദി നിരാഹാരമിരിക്കുന്നത്. ആരാണ് ഇതിന് ഉത്തരവാദി. പാർലെമൻറും നിയമസഭകളും ചോദ്യങ്ങൾ ഉയരേണ്ടയിടങ്ങളാണ്. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടേണ്ടതും പരിഹാരമുണ്ടാവേണ്ടതുമായ ഇടങ്ങളാണ്. ഇതിനായി പ്രതിപക്ഷങ്ങൾ ചോദ്യമുയർത്തും. പക്ഷേ ഇവിടെ അത് അനുവദിക്കപ്പെടുന്നില്ല. ജുഡീഷ്യറി, മീഡിയ, തെരഞ്ഞെടുപ്പ് കമീഷൻ എന്നിവിടങ്ങളിലെല്ലാം മോദി സർക്കാർ അവരുടെ ആളുകളെ തന്നെ നിയോഗിക്കുകയാണ്. എല്ലാവരുടെയും ഉന്നമനത്തിന് എന്നു പറഞ്ഞാണ് നരേന്ദ്ര മോദി നാല് വർഷം മുമ്പ് അധികാരത്തിൽ വന്നത്. പക്ഷേ, ന്യൂനപക്ഷങ്ങളെയും ദലിതുകളെയും പിന്നാക്കക്കാരെയുമൊക്കെ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ രാജ്യത്ത് ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്തു. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വർഷം പിന്നിട്ടിട്ടും രാജ്യത്തെ സ്ത്രീകൾ ഇപ്പോഴും അരക്ഷിതരാണ്. കോർപറേറ്റുകൾക്കൊപ്പമാണ് മോദി സർക്കാർ. രാജ്യത്തി​െൻറ മൊത്തം വിഭവങ്ങളിൽ 78 ശതമാനവും ഉപയോഗിക്കുന്നത് ഒരു ശതമാനം മാത്രം വരുന്ന സമ്പന്ന വർഗമാണ്. നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം സാധാരണക്കാരെയാണ് ദുരിതത്തിലാഴ്ത്തിയത്. ഇത്തരം പ്രശ്നങ്ങളെയെല്ലാം പ്രതിനിധാനം ചെയ്യുകയാണ് വെൽഫെയർ പാർട്ടി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുരേന്ദ്രൻ കരിപ്പുഴ, കെ.എ. ഷഫീഖ്, സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര, എഫ്.െഎ.ടി.യു ദേശീയ ജനറൽ സെക്രട്ടറി റസാഖ് പാലേരി, സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് സ്വാഗതവും ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ നന്ദിയും പറഞ്ഞു. സ്വന്തം പൗരന്മാരുടെ കഠിനാധ്വാനത്തി​െൻറ ഫലം പോലും കൊള്ളയടിക്കുന്നയാളായി പ്രധാനമന്ത്രി -ഹമീദ് വാണിയമ്പലം കണ്ണൂർ: സ്വന്തം രാജ്യത്തെ, സ്വന്തം പൗരന്മാരുടെ കഠിനാധ്വാനത്തി​െൻറ ഫലംപോലും കൊള്ളയടിക്കുന്നയാളായി പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. 'എല്ലാവരുടേതുമാണ് ഇന്ത്യ' ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന ബഹുജന റാലിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുത്തകകളാണ് നമ്മുടെ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. കുത്തകകൾക്ക് രാജ്യം കൊള്ളടയിക്കാൻ എല്ലാ സൗകര്യങ്ങളും മോദി ചെയ്തുകൊടുക്കുന്നു. സാധാരണക്കാരന് വായ്പ കിട്ടാൻ എന്തൊക്കെ നിയമങ്ങളുണ്ട്. എന്നാൽ, ഇൗ പണച്ചാക്കുകൾക്ക് എന്തൊക്കെ നിയമങ്ങൾ മറികടന്നാണ് വായ്പ കിട്ടിയിരിക്കുന്നത്. പൊതുമേഖല ബാങ്കുകളിൽ നിന്ന് കോടികളാണ് കോർപറേറ്റുകൾ തട്ടിക്കൊണ്ടുപോയത്. പാവപ്പെട്ടവരെക്കൊണ്ട് ആധാറും അക്കൗണ്ടുമെടുപ്പിച്ച്, അവനു കിേട്ടണ്ട സബ്സിഡി വരെ മിനിമം ബാലൻസ് ഇല്ലായെന്നുപറഞ്ഞ് ബാങ്കുകൾ വഴി തട്ടിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.