കർഷക സമരക്കാർ കഴുകന്മാരും ചെകുത്താന്മാരുമല്ല ^സത്യന്‍ മൊകേരി

കണ്ണൂർ: സമരം ചെയ്യുന്നവരെ കഴുകന്മാരെന്നും ചെകുത്താന്മാരെന്നും വിളിക്കുന്നത് ഇടതുപക്ഷ സമീപനമല്ലെന്ന് കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി സത്യന്‍ മൊകേരി. കിസാൻസഭ നെല്‍വയൽ ‍-തണ്ണീര്‍ത്തട- പരിസ്ഥിതി സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീഴാറ്റൂരില്‍ കര്‍ഷകര്‍ നടത്തുന്ന ന്യായമായ സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണം. അവരെല്ലാം തീവ്രവാദികളാണെന്നോ മാവോവാദികളാണെന്നോ വിലയിരുത്തി മുന്നോട്ടുപോകുന്നത് ശരിയായ രീതിയല്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭൂമി പിടിച്ചെടുത്ത് കർഷകരെ ആട്ടിയോടിക്കുന്ന ബി.ജെ.പി കീഴാറ്റൂരിൽ നടത്തുന്നത് നാടകമാണ്. അതിനെ തുറന്നുകാണിക്കണം. സ്ഥലമേറ്റെടുപ്പിന് ഭൂവുടമകളുടെയും പഞ്ചായത്തി​െൻറയും ഗ്രാമസഭയുടെയും സമ്മതം ആവശ്യമാണെന്നും ആവശ്യമായ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള നിർദേശങ്ങള്‍ യു.പി.എ സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാല്‍, തുടര്‍ന്ന് വന്ന ബി.ജെ.പി സര്‍ക്കാര്‍ നിയമത്തി​െൻറ അന്തസ്സത്ത ഇല്ലാതാക്കി കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാക്കുകയാണ് ചെയ്തത്. രാജ്യത്ത് കര്‍ഷകര്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തുന്ന അഖിലേന്ത്യ കിസാന്‍സഭ കീഴാറ്റൂർ വിഷയത്തില്‍ കര്‍ഷകര്‍ക്ക് എതിരായ നിലപാട് സ്വീകരിച്ചത് ഖേദകരമാണെന്നും സത്യന്‍ മൊകേരി പറഞ്ഞു. കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി, മഹേഷ് കക്കത്ത്, പി. സന്തോഷ്‌ കുമാര്‍, സി.പി. ഷൈജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.