മംഗളൂരു: വോട്ടുകൾ കൊയ്യാൻ നേതാക്കൾ പറന്നിറങ്ങുമെന്ന് പ്രതീക്ഷിച്ച വിമാന കമ്പനികൾ നിരാശയിൽ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആകാശം പാതയാക്കിയ പാർട്ടികൾക്കായി കൂടുതൽ ഇരിപ്പിടമുള്ള കോപ്റ്ററുകൾ സജ്ജീകരിച്ചു കാത്തിരിക്കുകയാണ് സ്വകാര്യ കമ്പനികൾ. എന്നാൽ, പ്രതീക്ഷിച്ച ഒരു വിളിയും വന്നില്ലെന്ന് ജക്കുർ സ്വകാര്യ വിമാനത്താവളത്തിൽനിന്ന് പൈലറ്റിെൻറ പരിഭവം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. െയദ്യൂരപ്പ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മകൻ ജെ.ഡി.എസ് പ്രസിഡൻറ് എച്ച്.ഡി. കുമാരസ്വാമി എന്നിവർ മാത്രമാണ് ഈ വിമാനത്താവളത്തിലെ ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. ഏതാനും കോൺഗ്രസ് നേതാക്കൾ എച്ച്.എ.എൽ കോപ്റ്ററുകളിൽ സഞ്ചരിക്കുന്നു. നോട്ട് നിരോധനവും തുടർന്നുള്ള സാമ്പത്തികമാന്ദ്യവും മന്ത്രിമാരുടെയും നേതാക്കളുടെ ബജറ്റിലും കമ്മിവരുത്തിയെന്നാണ് പേഴ്സനൽ സെക്രട്ടറിമാർ നൽകുന്ന സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതായിരുന്നില്ല സ്ഥിതി. തലങ്ങും വിലങ്ങും കോപ്റ്റർ തേടി കോളുകളായിരുന്നുവത്രെ. പൈലറ്റ് ഉൾപ്പെടെ ആറുപേർക്ക് ഇരിക്കാവുന്ന ബെൽ 407 ഒറ്റ എൻജിൻ കോപ്റ്റർ, പൈലറ്റ് ഉൾപ്പെടെ എട്ടുപേരെ ഉൾക്കൊള്ളുന്ന ഇരട്ട എൻജിനോടെയുള്ള എയർബസ് എച്ച് -130 എന്നിവക്കായിരുന്നു ആവശ്യമേറെ. ഇത്തവണ കോപ്റ്ററുകളിൽ ലഗേജ് പരിശോധന ഇല്ലെന്നുതന്നെ പറയാം. കഴിഞ്ഞതവണ സ്ഥാനാർഥികളും നേതാക്കളും സഞ്ചരിക്കുന്ന കോപ്റ്ററുകൾ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരം സി.ആർ.പി സംഘത്തെ വിന്യസിച്ചിരുന്നു. ഈ സ്ഥാനത്ത് ഏക കോൺസ്റ്റബിളിനാണ് ഇപ്പോൾ പരിശോധന ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.