അനുകൂലിക്കുന്നവർ ചിത്രലേഖയുടെ ചരിത്രമറിയാത്തവർ -പി. ജയരാജൻ കണ്ണൂർ: എൽ.ഡി.എഫിന് അവമതിപ്പുണ്ടാക്കാൻ ചിത്രലേഖയുടെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ. രാജ്യത്ത് നടക്കുന്ന ദലിത് പീഡനത്തിനെതിരെ സി.പി.എം നേതൃത്വത്തിൽ നടന്ന ഹെഡ്പോസ്റ്റ് ഒാഫിസ് മാർച്ച് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതിക്കാരായ അയൽവാസികൾക്കെതിരെ കള്ളക്കേസ് കൊടുത്ത ചിത്രലേഖയുടെ ചരിത്രമറിയാത്തവരാണ് അവർക്ക് അനുകൂലമായി പ്രചാരണം നടത്തുന്നത്. ഇവരുടെ തെറ്റായ പ്രവർത്തനങ്ങൾ തുറന്നുപറഞ്ഞതിെൻറ പേരിൽ സി.പി.എം പട്ടികജാതി വിരുദ്ധനിലപാട് സ്വീകരിക്കുന്നുവെന്നാണ് പ്രചാരണം. രാജ്യത്തെ ദലിതരുടെ അഭിവൃദ്ധിക്കുവേണ്ടി പോരാടുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും എന്നാൽ, േകന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ പ്രതിഷേധിക്കുന്നവരെ തോക്കുകൊണ്ട് ഇല്ലാതാക്കുകയാണെന്നും ജയരാജൻ പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ടി. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. കെ.കെ. രാഗേഷ് എം.പി, എ.എൻ. ഷംസീർ എം.എൽ.എ, എം. പ്രകാശൻ, എൻ. ചന്ദ്രൻ, ടി.െഎ. മധുസൂദനൻ, അരക്കൻ ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.