മംഗളൂരു: ഭാര്യയെ 15 കഷണങ്ങളാക്കി നാല് ചാക്കുകളിൽ കെട്ടി കനാലിൽ തള്ളിയ യുവാവിനെ ബല്ലാരി ഹൊസപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശി ചന്ദ്രഹാസാണ് (27) അറസ്റ്റിലായത്. ഭാര്യ ഭാരതി (24) കഴിഞ്ഞ ഫെബ്രുവരി 19നാണ് കൊല്ലപ്പെട്ടത്. കാർ വാങ്ങുന്നതുസംബന്ധിച്ച തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിനുശേഷം, ഭാര്യയെ കാണാനില്ലെന്ന് പ്രചരിപ്പിച്ച് തിരച്ചിൽ നടത്തുന്നതിനിടെ ചന്ദ്രഹാസിനെയും കാണാതായി. ഭാര്യയുടെ തിരോധാനം സംബന്ധിച്ച് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. ചന്ദ്രഹാസിനെ കാണാനില്ലെന്ന സഹോദരെൻറ പരാതിയിൽ അന്വേഷണത്തിനിടെയാണ് കൊലപാതകം വെളിച്ചത്തായത്. ചന്ദ്രഹാസിനെ പൊലീസ് കണ്ടെത്തി നടത്തിയ ചോദ്യംചെയ്യലിൽ കുറ്റം ഏറ്റുപറയുകയായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. ഹൊസപേട്ടയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തി സുനന്ദബത്തി ഭാഗത്ത് താമസിക്കുകയായിരുന്നു ദമ്പതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.