മന്ത്രി ഖാദർ ക്ഷേത്രപ്രവേശനം നടത്തിയാൽ ശുദ്ധികലശം നടത്തണം -^ആർ.എസ്.എസ്

മന്ത്രി ഖാദർ ക്ഷേത്രപ്രവേശനം നടത്തിയാൽ ശുദ്ധികലശം നടത്തണം --ആർ.എസ്.എസ് മംഗളൂരു: ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദറിന് ജന്മനാടായ ഉള്ളാൾ മേഖലയിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കരുതെന്ന് മുതിർന്ന ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകർ ഭട്ട്. പശുമോഷണത്തിൽ പ്രതിഷേധിച്ച് ബണ്ട്വാൾ കൈറങ്കള അമൃതധാര ഗോശാല പ്രവർത്തകർ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിക്ക് പ്രവേശനം അനുവദിച്ച ക്ഷേത്രങ്ങൾ ബ്രഹ്മകലശോത്സവം നടത്തി ശുദ്ധീകരിക്കണമെന്ന് ഭട്ട് ക്ഷേത്രം അധികാരികളോട് ആവശ്യപ്പെട്ടു. ഉള്ളാൾ ഉൾപ്പെട്ട മംഗളൂരു മണ്ഡലം എം.എൽ.എയായ ഖാദറിനെതിരെ ഭട്ട് നടത്തിയ പരാമർശത്തെ വിവിധ ക്ഷേത്രഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അപലപിച്ചു. അവർ ഖാദറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വാർത്തസമ്മേളനത്തിൽ ഉള്ളാൾ ഭഗവതി ക്ഷേത്രം വൈസ്പ്രസിഡൻറ് സുരേഷ് ഭട്നഗര, സോമേശ്വര ക്ഷേത്രം പ്രസിഡൻറ് വിശ്വനാഥ് ഗട്ടി വഗ, കണിരുതൊട്ട മലയാളി ചാമുണ്ഡി ക്ഷേത്രം പ്രസിഡൻറ് ശ്രീധർ കണിരുതൊട്ട, വിവിധ ക്ഷേത്രപ്രതിനിധികളായ റോഹിത് ഉള്ളാൾ, ശ്രീനിവാസ് ഷെട്ടി, സന്തോഷ്കുമാർ ഷെട്ടി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.