ഹർത്താലിൽ സഹകരിക്കില്ല -^ബസുടമകൾ

ഹർത്താലിൽ സഹകരിക്കില്ല --ബസുടമകൾ തലശ്ശേരി: ഏപ്രിൽ ഒമ്പതിന് ദലിത് സംഘടനകൾ നടത്താൻ തീരുമാനിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് തലശ്ശേരി ൈപ്രവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദിനംതോറും ഡീസൽ വില വർധന കാരണം സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ബസുടമകൾക്ക് ഹർത്താലിനുവേണ്ടി സർവിസ് നിർത്തിവെക്കാൻ സാധിക്കില്ലെന്നും കഴിഞ്ഞ രണ്ടാം തീയതി പൊതുപണിമുടക്ക് നടത്തി ദിവസങ്ങൾക്കുള്ളിൽ മറ്റൊരു ഹർത്താൽ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് ജില്ലയിലെ വിവിധ േട്രഡ് യൂനിയനുകളുടെ ആഹ്വാന പ്രകാരം ഏപ്രിൽ 10 മുതൽ ബസ് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം സമരമുറകളിൽ നിന്നും േട്രഡ് യൂനിയനുകൾ പിന്മാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ തീരുമാന പ്രകാരം ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും ഒമ്പതിന് പതിവുപോലെ സർവിസ് നടത്തുമെന്ന് ബസുടമസ്ഥ സംഘം ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.