വനിതകൾക്ക് വായ്പ

കണ്ണൂർ: സംസ്ഥാന വനിത വികസന കോർപറേഷൻ 18 മുതൽ 55 വയസ്സുവരെയുള്ള വനിതകൾക്ക് സ്വയം തൊഴിൽ വായ്പ വിതരണം ചെയ്യും. വസ്തു ജാമ്യമോ സർക്കാർ ഉദ്യോഗസ്ഥ​െൻറ ജാമ്യമോ വേണം. ന്യൂനപക്ഷ/മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് വാർഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 81,000 രൂപയും നഗര പ്രദേശത്ത് 1,03,000 രൂപയുമാണ്. പിന്നാക്ക/പട്ടികജാതി വിഭാഗത്തിൽപ്പെടുന്നവർക്ക് വാർഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 98,000 രൂപയും നഗര പ്രദേശത്ത് 1,20,000 രൂപയുമാണ്. താൽപര്യമുള്ള വനിതകൾ വനിത വികസന കോർപറേഷ​െൻറ പള്ളിക്കുന്നിലുള്ള ജില്ല ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷാഫോറം www.kswdc.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. ഫോൺ: 0497 2701399, 9496015014.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.