തലശ്ശേരി: െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറിെൻറ താൽക്കാലികചുമതല കാസർകോട്ടുനിന്നുള്ള സീനിയർ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീന്. സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിൽ നിര്യാതനായതിനെ തുടർന്നാണ് കെ.എസ്. ഫക്രുദ്ദീന് ചുമതല നൽകിയത്. ദുഃഖാചരണത്തിെൻറ ഭാഗമായി പാർട്ടിയുടെ ഒരാഴ്ചത്തെ പരിപാടികൾ മാറ്റിവെക്കാനും യോഗം തീരുമാനിച്ചു. ജില്ല ആസ്ഥാനങ്ങളിൽ വെള്ളിയാഴ്ച അനുശോചനയോഗങ്ങൾ ചേരും. തലശ്ശേരിയിൽ ചേർന്ന അടിയന്തര സെക്രേട്ടറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ കെ.എസ്. ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.എ. ലത്തീഫ് അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രഫ. എ.പി. അബ്ദുൽ വഹാബ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.