ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം ജനങ്ങളും ജീവനക്കാരും തമ്മില്‍ അകലം ആവശ്യമില്ല -പി. കരുണാകരൻ എം.പി കണ്ണപുരം: കേരളത്തിലെ സര്‍ക്കാര്‍ ഒാഫിസുകളുടെ മികച്ചപ്രവര്‍ത്തനത്തിന് ജനങ്ങളും ജീവനക്കാരും തമ്മിലുള്ള അകലം വേണ്ടെന്നും ജനസേവകരായിരിക്കണം ജീവനക്കാരെന്നും പി. കരുണാകരന്‍ എം.പി പറഞ്ഞു. കണ്ണപുരം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന കേരള എൻ.ജി.ഒ യൂനിയൻ കണ്ണൂർ നോർത്ത് ഏരിയ ജനപക്ഷ സിവിൽ സർവിസ് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. കേരള എൻ.ജി.ഒ യൂനിയെൻറ ആഭിമുഖ്യത്തിൽ സർക്കാർ ഓഫിസുകൾ ജനസൗഹൃദ ഓഫിസുകളായി പ്രഖ്യാപിക്കുന്നതിെൻറ ഭാഗമായി ജില്ലയിലെ ഒമ്പത് ഏരിയകേന്ദ്രങ്ങളിൽ 115 ഓഫിസുകളാണ് ജനപക്ഷ സിവിൽ സർവിസായി പ്രഖ്യാപിക്കുന്നത്. കെ.സി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണൻ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഹസ്സൻകുഞ്ഞി മാസ്റ്റർ, പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. റീന, കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ.എം.പി. സറീന, എൻ. ശ്രീധരൻ, കണ്ണൂർ തഹസിൽദാർ വി.എം. സജീവൻ, സി. ലക്ഷ്മണൻ, പി. ബാലൻ, കെ.ബി. ശംസുദ്ദീൻ, പി.വി. പത്മനാഭൻ, എ. പ്രേമരാജൻ എന്നിവർ സംസാരിച്ചു. ടി. ഷറഫുദ്ദീൻ സ്വാഗതവും എം.സി.കെ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.