കണ്ണൂർ: ബേക്കേഴ്സ് അസോസിയേഷൻ കേരളയുടെ ബേക്ക് എക്സ്പോ ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ തൃശൂർ ലുലു കൺെവൻഷൻ സെൻററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദേശ-ഇന്ത്യൻ നിർമിത ബേക്കറി മെഷിനറികൾ, ബേക്കറി ഉപകരണങൾ, അസംസ്കൃത പദാർഥങ്ങൾ, നവീന ഫുഡ് ടെക്നോളജി തുടങ്ങിയവയുടെ പ്രദർശനം. പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന വിദഗ്ധരും പെങ്കടുക്കും. സംസ്ഥാന ജനറൽ ബോഡി, സെമിനാർ, േപഴ്സണാലിറ്റി െഡവലപ്മെൻറ് തുടങ്ങിയവയിൽ ക്ലാസ് നടക്കും. അസോസിയേഷൻ അംഗങ്ങൾ, ബേക്കറി ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർക്കാണ് പ്രവേശനം. വാർത്താസമ്മേളനത്തിൽ എം.കെ. രഞ്ജിത്ത്, എം. മുഹമ്മദ് ഫൈസൽ ഹാജി, പി.വി. ശൈലേന്ദ്രൻ, എം. നൗഷാദ്, ഇ.പി. ഷബിൻകുമാർ എന്നിവർ പെങ്കടുത്തു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.