കാസർകോട്: കേരള സീനിയർ സിറ്റിസൺസ് ഫോറാം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനകീയ ബോധവത്കരണ വാഹന പ്രചാരണജാഥ ഒക്ടോബർ നാലു മുതൽ ഏഴുവരെയായി ജില്ലയിൽ പര്യടനം നടത്തും. നാലിനു രാവിലെ 10നു ബദിയടുക്കയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എസ്.സി.എഫ് ജില്ല പ്രസിഡൻറ് ടി. അബൂബക്കർ ഹാജി അധ്യക്ഷത വഹിക്കും. വയോജന പെൻഷൻ മാസംതോറും വിതരണം ചെയ്യുക, ബസുകളിലുള്ള 20 ശതമാനം മുതിർന്ന പൗരന്മാരുടെ സംവരണസീറ്റ് വയോജനങ്ങൾക്ക് അനുവദിക്കുക, സാമൂഹിക സുരക്ഷ പെൻഷൻ മുതിർന്ന പൗരന്മാർക്ക് 3000 രൂപയും 75 കഴിഞ്ഞവർക്ക് 4000 രൂപയും നൽകുക, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുള്ള നിയമം ജനങ്ങളിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തുന്നതെന്ന് ഭാരവാഹികളായ ടി. അബൂബക്കർ ഹാജി, കെ. സുകുമാരൻ, ജോർജ് വർഗീസ്, കെ.ജെ. അഗസ്റ്റ്യൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലിന് ബദിയടുക്കയിൽ നിന്നാരംഭിക്കുന്ന ജാഥ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ഏഴിനു കാലിക്കടവിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.