ജില്ല സ്​കൂൾ ഗെയിംസിന്​ തുടക്കമായി

കണ്ണൂർ: ജില്ല സ്കൂൾ ഗെയിംസ് പൊലീസ് മൈതാനിയിൽ തുടക്കമായി. 28ന് മത്സരങ്ങൾ സമാപിക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആൺ, പെൺകുട്ടികളുടെ ഗെയിംസ് മത്സരങ്ങളാണ് പൊലീസ് മൈമതാനിയിൽ ആരംഭിച്ചത്. ചൊവ്വാഴ്ച നടന്ന സീനിയർ ബാൾബാഡ്മിൻറൺ ഫൈനൽ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ സൗത്ത് ഉപജില്ല ജേതാക്കളായി. തലശ്ശേരി നോർത്ത് ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. പെൺകുട്ടികളുടെ വിഭാഗത്തിൽ ചൊക്ലി ഉപജില്ല ജേതാക്കളായി. കണ്ണൂർ സൗത്ത് ഉപജില്ല രണ്ടാം സ്ഥാനം നേടി. ഖൊഖൊ, കബഡി, ഷട്ടിൽ മത്സരങ്ങളുടെ ഫൈനൽ മത്സരം വരുംദിവസങ്ങളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.