മലർവാടി തിളക്കം പദ്ധതി തുടങ്ങി

പെരിങ്ങത്തൂർ: വായന പരിപോഷണത്തി​െൻറ ഭാഗമായുള്ള മലർവാടി തിളക്കം പദ്ധതി തുടങ്ങി. പെരിങ്ങത്തൂർ മുസ്ലിം എൽ.പി സ്കൂളിൽ നടന്ന മലർവാടി പുസ്തകവിതരണ ഉദ്ഘാടനം പി.എം. ശിഹാബുദ്ദീൻ സ്കൂൾ ലീഡർ സൽമാൻ ഫാരിസിന് നൽകി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് നെല്ലിക്ക പദ്ധതി വിശദീകരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി. ബിജോയ് സ്വാഗതവും സി. സയീറ നന്ദിയും പറഞ്ഞു. അണിയാരം സൗത്ത് എൽ.പി സ്കൂളിൽ കെ. മുഹമ്മദ് നെല്ലിക്കവിതരണ ഉദ്ഘാടനം നിർവഹിച്ചു. ശിഹാബുദ്ദീൻ, സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.