ഹൈദരാബാദ്: വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുകയാണെങ്കിൽ പിന്തുണക്കുമെന്ന് സി.പി.എമ്മും തെലങ്കാന രാഷ്ട്രസമിതിയും. 2010ൽ ബിൽ രാജ്യസഭയിൽ പാസാക്കിയതു മുതൽ ലോക്സഭയിൽകൂടി ബിൽ െകാണ്ടുവരണമെന്ന് തങ്ങൾ നിരന്തരം ആവശ്യപ്പെട്ടുവരുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇത് പാസാക്കാൻ സർക്കാർ നീക്കം നടത്തുകയാണെങ്കിൽ പിന്തുണക്കുമെന്ന് തെലങ്കാന രാഷ്ട്രസമിതി നേതാവ് എ.പി. ജിതേന്ദർ റെഡ്ഡിയും അറിയിച്ചു. ബില്ല് ലോക്സഭയിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെയാണ് ബിൽ സജീവ ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.