കള്ളക്കേസ്: ആത്​മഹത്യ ഭീഷണിയുമായി കുടുംബം

മംഗളൂരു: പൊലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത് തുടര്‍ന്നാല്‍ കുടുംബം കൂട്ടത്തോടെ ജീവനൊടുക്കുമെന്ന് ഭട്കലിലെ വ്യാപാരി. നഗരസഭാധികൃതരുടെ കട ഒഴിപ്പിക്കലില്‍ പ്രതിഷേധിച്ച് ദേഹത്ത് തീകൊളുത്തിയതിനെത്തുടര്‍ന്ന് മരിച്ച രാമചന്ദ്രയുടെ സഹോദരന്‍ ഈശ്വരയുടേതാണ് മുന്നറിയിപ്പ്. രാമചന്ദ്ര മരിച്ചതറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ മുനിസിപ്പല്‍ കാര്യാലയത്തിന് കല്ലെറിയുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതി‍​െൻറ പേരില്‍ തനിക്കും കുടുംബത്തിനുമെതിരെ പല വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയാണെന്ന് ഈശ്വര പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.