ഏത് ഗംഗയിൽ കുളിച്ചാലും ഗാന്ധിഘാതകർക്ക് പാപമോചനം സാധ്യമല്ല ^സന്ദീപാനന്ദഗിരി

ഏത് ഗംഗയിൽ കുളിച്ചാലും ഗാന്ധിഘാതകർക്ക് പാപമോചനം സാധ്യമല്ല -സന്ദീപാനന്ദഗിരി പാനൂർ: ഗാന്ധിജിയുടെ ഘാതകർ എത്ര ഗംഗാസ്നാനം ചെയ്താലും പാപമോചനം സാധ്യമല്ലെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. മീത്തലെ ചമ്പാട് യുവജനസേന 10ാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഒരുമയിലൊരു ഓണം പരിപാടിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മചെയ്യാനാണ് സംഘ്പരിവാർ ശ്രമം. ധീരന്മാർ ആശയത്തെ ആശയംകൊണ്ട് പ്രതിരോധിക്കുമ്പോൾ സംഘ്പരിവാർ ആമാശയംകൊണ്ടാണ് പ്രതിരോധിക്കുന്നത്. അധാർമികളാണെന്ന് നല്ല ബോധമുള്ളതുകൊണ്ടാണ് ഇത്തരക്കാർ ധർമസംവാദങ്ങൾക്ക് തയാറാകാത്തതെന്നും സ്വാമി പറഞ്ഞു. വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടന്നു. കേരള പ്രവാസിസംഘം സംസ്ഥാന ഉപാധ്യക്ഷൻ പി.കെ. അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. ടി. ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ. നിഷാദ് സ്വാഗതവും നിസ്മയ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.