കേരളത്തി​െൻറ അനുമതിയില്ലാതെ പമ്പ–അച്ചൻകോവിൽ–വൈപ്പാർ സംയോജനം ഇല്ല

കേരളത്തി​െൻറ അനുമതിയില്ലാതെ പമ്പ–അച്ചൻകോവിൽ–വൈപ്പാർ സംയോജനം ഇല്ല ന്യൂഡൽഹി: സംസ്ഥാനത്തി​െൻറ അനുമതിയില്ലാതെ പമ്പ–അച്ചൻകോവിൽ–വൈപ്പാർ നദീസംയോജനപദ്ധതി നടപ്പാക്കരുതെന്ന കേരളത്തി​െൻറ ആവശ്യത്തിന് ദേശീയ ജലവികസന അതോറിറ്റി യോഗം അന്തിമ അംഗീകാരം നൽകി. ചൊവ്വാഴ്ച ചേർന്ന അതോറിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുെത്തന്നും കേരളത്തിന് വലിയ നേട്ടമാണെന്നും ജലവിഭവമന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഈ നദികളുടെ സംയോജനമെന്ന പദ്ധതി ഇനി അടഞ്ഞഅധ്യായമാണ് –കേരള ഹൗസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. പമ്പ–അച്ചൻകോവിൽ–വൈപ്പാർ സംയോജനപദ്ധതിക്ക് കേരളത്തി​െൻറ അനുമതി വേണമെന്നതിൽ എൻ.ഡി.ഡബ്ല്യു.എയുടെ കഴിഞ്ഞയോഗം ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്നത്തെ കേന്ദ്രമന്ത്രി ഉമാഭാരതി നൽകിയ ഉറപ്പ് യോഗത്തി​െൻറ മിനിറ്റ്സിൽ ചേർെത്തങ്കിലും ഇതിനെതിരെ തമിഴ്നാട് കേന്ദ്രത്തിന് കത്തുകൾ നൽകിയിരുന്നു. പുതിയ മന്ത്രി നിതിൻ ഗഡ്കരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്രത്തി​െൻറ ഉറപ്പ് അന്തിമമായി അംഗീകരിച്ചു. കേരളത്തി​െൻറ അനുമതിയില്ലാതെ സംയോജനവുമായി മുന്നോട്ടുപോകില്ലെന്ന് ഗഡ്കരി പ്രഖ്യാപിച്ചു. പദ്ധതിയിൽ ഉൾപ്പെടുന്ന മൂന്നുനദികളും കേരളത്തിൽനിന്ന് ഉദ്ഭവിച്ച് ഇവിടെത്തന്നെ അവസാനിക്കുന്നതാണ്. ഈ നദികൾ പൂർണമായി കേരളത്തി​െൻറ ഉടമസ്ഥതയിലുള്ളതാണ്. ജലദൗർലഭ്യം നേരിടുന്ന മേഖലയിലൂടെയാണ് ഇവ ഒഴുകുന്നത്. ഈ നദികൾ യോജിപ്പിക്കുന്നത് നദീസംയോജനപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും അതിനാൽ കേരളത്തി​െൻറ അനുമതിയില്ലാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കരുതെന്നും യോഗത്തിൽ മന്ത്രി മാത്യു ടി. തോമസ് വാദിച്ചിരുന്നു. പറമ്പിക്കുളം–ആളിയാർ പദ്ധതിയിൽനിന്ന് തമിഴ്നാട് കരാർ പ്രകാരമുള്ള വെള്ളം കേരളത്തിന് നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഷോളയാറിൽനിന്ന് 12.3ഉം ആളിയാറിൽനിന്ന് 7.25ഉം ടി.എം.സി വെള്ളമാണ് തമിഴ്നാട് കേരളത്തിന് നൽകേണ്ടത്. ഇത്രയും വെള്ളം ലഭിക്കുന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിയും ജലവിഭവമന്ത്രിയും പലതവണ തമിഴ്നാട് സർക്കാറിന് കത്തയച്ചിരുന്നു. എങ്കിലും ക്രിയാത്മക പ്രതികരണം അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. യോഗം ഇക്കാര്യം ചർച്ച ചെയ്യുകയും കേരളം വിശദമായ കത്ത് നൽകുന്ന മുറയ്ക്ക് ഇക്കാര്യത്തിൽ പ്രശ്നപരിഹാരത്തിന് കേന്ദ്രം ഇടപെടാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് എത്തിയശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനം കൈക്കൊള്ളൂ. എന്നാൽ, കേന്ദ്ര ഇടപെടലില്ലാതെതന്നെ തമിഴ്നാട് ചർച്ചയിൽ ഇടപെടണമെന്നാണ് കേരളത്തി​െൻറ നിലപാട്. മുല്ലപ്പെരിയാറിൽ പുതിയ ഡാം സാധ്യമല്ലെന്നു താൻ പറഞ്ഞതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.