ജോസ്​ മാവേലിക്കെതിരെ കോടതിയലക്ഷ്യ നടപടി ഒഴിവാക്കി

ജോസ് മാവേലിക്കെതിരെ കോടതിയലക്ഷ്യ നടപടി ഒഴിവാക്കി ന്യൂഡൽഹി: തെരുവുനായ്ക്കളെ കൊല്ലരുതെന്ന ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് ജോസ് മാവേലി നൽകിയ മാപ്പപേക്ഷ സുപ്രീംകോടതി സ്വീകരിച്ചു. ഇതേതുടർന്ന് അദ്ദേഹത്തിനെതിരെയുള്ള കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അമിതാവ് റോയ്, എ.എം. കൻവിൽകർ എന്നിവരടങ്ങിയ ബെഞ്ചാണ് തീരുമാനിച്ചത്. സുപ്രീംകോടതി ഉത്തരവ് ലംഘിക്കുന്നതിനെതിരെ നികിത ആനന്ദ് നൽകിയ ഹരജിയെ തുടർന്നാണ് ജോസ് മാവേലി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. താനോ ത​െൻറ നേതൃത്വത്തിലുള്ള സംഘടനയോ മേലിൽ തെരുവുനായ്ക്കളെ കൊല്ലില്ലെന്ന് ജോസ് മാവേലി മാപ്പപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. തെരുവുനായ്ക്കളെ കൊന്നതിന് ആറ്റിങ്ങൽ നഗരസഭയും നേരത്തേ സുപ്രീംകോടതിയിൽ മാപ്പപേക്ഷ നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.