കാണികളുടെ താരമായി പാത്തു

കണ്ണൂർ: അഭിനയത്തിനുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം വാങ്ങാനെത്തിയ സുരഭി ലക്ഷ്മി ചടങ്ങി​െൻറ ശ്രദ്ധാകേന്ദ്രമായി മാറി. 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. ഇതേ സിനിമയിലെ പ്രകടനത്തിന് ദേശീയപുരസ്കാരം ലഭിച്ചതോടെ മുൻനിര നടിമാരുടെ നിരയിലേക്ക് സുരഭി ഉയർന്നിരുന്നു. നാടകനടിയായി അഭിനയ രംഗത്തേക്കുവന്ന സുരഭി, മീഡിയവൺ ചാനലിലെ 'എം80 മൂസ' എന്ന പരമ്പരയിലെ പാത്തുവെന്ന കഥാപാത്രമായതോടെയാണ് മലയാളിയുടെ പ്രിയതാരമാകുന്നത്. പാത്തുവി​െൻറ വർത്തമാനം ഇഷ്ടപ്പെടുന്ന തലശ്ശേരിക്കാർ സുരഭി എത്തിയതോടെ ഏറെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയിൽനിന്ന് പുരസ്കാരം സ്വീകരിച്ച് നടി കാണികൾക്കുനേരെ കൈ ഉയർത്തി പിന്തുണക്ക് നന്ദി പറഞ്ഞപ്പോഴും കാതടപ്പിക്കുന്ന കരഘോഷത്തോടെ നിറഞ്ഞ സദസ്സ് സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.