അധിക്ഷേപ പരാമർശം; ടൈംസ്​ നൗ ചാനലിനെതിരെ പി.കെ. ശ്രീമതി എം.പി പരാതി നൽകി

കണ്ണൂർ: ചാനൽ ചർച്ചകളിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നതിനെ തുടർന്ന് ടൈംസ് നൗ ചാനലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എം.പി പി.കെ. ശ്രീമതി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. എം.പിമാരുടെ ഉയർന്ന ദിനബത്തയും യാത്രാബത്തയും സംബന്ധിച്ച് ടൈംസ് നൗ ന്യൂസ് അവറിൽ വന്ന പരാമർശങ്ങൾ എം.പിമാരെയും പാർലമ​െൻറിനെയും അപമാനിക്കുന്നതാണെന്നാണ് പരാതിയിൽ പറയുന്നത്. എം.പിമാരുടെ ഉയർന്ന ദിന-യാത്രാബത്തകൾ രാജ്യത്തി​െൻറ സമ്പത്ത് നഷ്ടപ്പെടുത്തുന്നുവെന്നാണ് ടൈംസ് നൗ ചാനൽ ചർച്ചക്കിടയിൽ പറഞ്ഞത്. പി.കെ. ശ്രീമതി ഉൾപ്പെടെ കേരളത്തിലെ എം.പിമാർ കൂടുതൽ തുക ഡി.എ, ടി.എവഴി ചെലവഴിച്ചിട്ടുണ്ടെന്നും ചാനലിൽ പറഞ്ഞിരുന്നു. ഡൽഹി-കേരള സെക്ടറിൽ ഉയർന്ന വിമാനക്കൂലിയുള്ളതിനാലും കൂടുതൽദൂരം യാത്ര ചെയ്യേണ്ടതിനാലും കൂടുതൽ തുക യാത്രായിനത്തിൽ തങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും എന്നാൽ, ഇത് പാർലമ​െൻറ് പാസാക്കിയ നിയമങ്ങൾക്ക് വിധേയമാണെന്നും ശ്രീമതി പരാതിയിൽ പറയുന്നു. ജനപ്രതിനിധികളെന്ന നിലയിൽ കടമ നിർവഹിക്കുന്നതി​െൻറ ഭാഗമായുള്ള യാത്രകളെ അപകടപ്പെടുത്തുന്നരീതിയിൽ ചാനൽ നടത്തിയ പരാമർശങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും പാർലമ​െൻറ് അംഗങ്ങൾക്കുമേലുള്ള സംശയത്തി​െൻറ നിഴൽ നീക്കുന്നതിന് കൂടുതൽ വ്യക്തത വരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.