കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഞായർ, തിങ്കൾ ദിവസങ്ങളിലായി ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കും. ഞായറാഴ്ച: രാവിലെ 10ന് ഐ.ടി.ഐ ഉദ്ഘാടനം പിണറായി, 11ന് മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം പിണറായി, 11.45ന് ആംബുലൻസ് താക്കോൽദാനം പിണറായി സി.എച്ച്.സി, 12ന് ജലോത്സവം ഉദ്ഘാടനം പിണറായി, 3.30-ന് നിയമസഭ വജ്രജൂബിലി നായനാർ സ്മൃതിസമ്മേളനം കല്യാശ്ശേരി, ആറിന് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം തലശ്ശേരി. തിങ്കളാഴ്ച: രാവിലെ 10ന് സർസയ്യിദ് കോളജ് ജൂബിലി ആഘോഷം തളിപ്പറമ്പ്, 11.30-ന് ഐ.ടി സ്റ്റുഡിയോ ഉദ്ഘാടനം കണ്ണൂർ എൻജിനീയറിങ് കോളജ് ധർമശാല, മൂന്നിന് വേങ്ങാട് സ്കൂൾ അന്താരാഷ്ട്രനിലവാരത്തിലേക്ക് പ്രഖ്യാപനം വേങ്ങാട്, നാലിന് അണ്ടല്ലൂർക്കാവ് ടൂറിസംപദ്ധതി പ്രവൃത്തി ഉദ്ഘാടനം അണ്ടല്ലൂർ, 4.45-ന് മുഴപ്പിലങ്ങാട് ഫാമിലി ഹെൽത്ത് സെൻറർ ഉദ്ഘാടനം, ആറിന് സർവമത സൗഹാർദസമ്മേളനം വേങ്ങാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.