ഇരിട്ടി: ഇരിട്ടിയിൽ ജോയൻറ് ആർ.ടി ഓഫിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും തളിപ്പറമ്പ്, തലശ്ശേരി ആർ.ടി ഓഫിസുകളിലേക്ക് 80 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടതുണ്ട്. മൂന്നുലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇരിട്ടി താലൂക്കിലെ ജനങ്ങളുടെ സൗകര്യം പരിഗണിച്ച് ഇരിട്ടിയിൽ ൈഡ്രവിങ് ടെസ്റ്റ് സെൻറർ അനുവദിച്ചിരുന്നു. 19 വില്ലേജുകൾ ഉൾപ്പെടുത്തി ഇരിട്ടി ആസ്ഥാനമായി പുതിയ ജോയൻറ് ആർ.ടി ഓഫിസ് ആരംഭിക്കുന്നതാണ് കൂടുതൽ സൗകര്യപ്രദവും ശാസ്ത്രീയവും. ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.