പാനൂർ: ഗ്രന്ഥശാല സംഘം സംസ്ഥാന െസക്രട്ടറിയും സി.പി.എം നേതാവുമായിരുന്ന ഐ.വി. ദാസിനെ അനുസ്മരിച്ചു. പാത്തിപ്പാലത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പാത്തിപ്പാലത്തുനിന്ന് പ്രകടനമായെത്തിയാണ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. സി.പി.എം ജില്ല െസക്രട്ടറി പി. ജയരാജൻ അനുസ്മരണപ്രഭാഷണം നടത്തി. പി. ഹരീന്ദ്രൻ പതാക ഉയർത്തി. പി. ശശി അധ്യക്ഷതവഹിച്ചു. കെ. രാജീവൻ സ്വാഗതം പറഞ്ഞു. കെ.ഇ. കുഞ്ഞബ്ദുല്ല, എ. പ്രദീപൻ, ടി.പി. രാജൻ, പൊന്ന്യം ചന്ദ്രൻ, ഐ.വി. ബാബു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.