ഉപജില്ല കലോത്സവം

തലശ്ശേരി: നവംബർ 27 മുതൽ 30 വരെ ചിറക്കര ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന തലശ്ശേരി സൗത്ത് ഉപജില്ല കലോത്സവത്തി​െൻറ ലോഗോ പുറത്തിറക്കി. പൈതൃക നഗരമായ തലശ്ശേരിയുടെ വൈവിധ്യങ്ങൾ ഉൾചേർത്ത് സ്കൂളിലെ കമ്പ്യൂട്ടർ അധ്യാപകനായ കെ.കെ. ഷിബിനാണ് ലോഗോ രൂപകൽപന ചെയ്തത്. സ്കൂൾ ഹാളിൽ എ.എൻ. ഷംസീർ എം.എൽ.എ പ്രകാശനം നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിനയരാജ്, സി. സോമൻ, പി.ടി.എ പ്രസിഡൻറ് എം.എ. സുധീഷ്, പി.പി. സാജിത, പി.ഒ. റാഫി ഹാജി, ഇ.കെ. ഗോപിനാഥ്, പി.വി. വിജയൻ, പി.വിനീത, കെ.കെ. ഷിബിൻ എന്നിവർ സംബന്ധിച്ചു. ഹ​െൻറി ആൻറണി സ്വാഗതവും ഒാൾവിൻ പെരേര നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.