മൊബൈൽ ടവറിനെതിരെ പ്രദേശവാസികൾ

അരോളി: പാപ്പിനിശ്ശേരി പഞ്ചായത്തിലെ 11ാം വാർഡായ അരോളി കമ്മാടത്ത് മൊട്ട കോളനിയിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ രംഗത്ത്. ടവർ സ്ഥാപിക്കാൻ ലക്ഷ്യമിട്ട സ്ഥലത്ത് നവംബർ രണ്ടിന് വൈകീട്ട് നാലിന് പ്രതിഷേധ വലയം തീർക്കുമെന്ന് നാട്ടുകാരുടെ കർമസമിതി നേതാക്കൾ വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു.കുന്നിൻ െചരിവിൽ സ്ഥാപിക്കുന്ന ടവറി​െൻറ ഉയരം കോളനിയിലെ വീടുകൾക്ക് സമാനമായി ഉയർത്തുമ്പോൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് കർമസമിതി പറയുന്നത്. വാര്‍ത്തസമ്മേളനത്തിൽ പഞ്ചായത്ത് മെംബർ കോട്ടൂർ ഉത്തമൻ, കെ.വി. സോമൻ, കെ. സതീശൻ, സി. ശ്രീജേഷ്, കെ. ലതിക വല്ലി, എം. രജനി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.